
കോട്ടയം : എസ്.എം.എസ്.എം പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച റിപ്പബ്ലിക് സദസ് സമാപിച്ചു. ക്വിസ് പ്രോഗ്രാം, ഡോക്യുമെന്ററി പ്രദർശനം, അക്ഷര കരോൾ തുടങ്ങിയ വിവിധ പരിപാടികൾ ഇതിന്റെ ഭാഗമായി നടത്തി. സമാപന യോഗം താലൂക്ക് ലൈബ്രറി കൗൺസിൽ കമ്മിറ്റിയംഗം ഡോ.വി.ആർ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ജി.പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. റിസോഴ്‌സ് പേഴ്‌സൺ പി.എസ് ജോൺ വിഷയാവതരണം നിർവഹിച്ചു. സെക്രട്ടറി അഡ്വ.പി.രാജീവ് ചിറയിൽ, എ.പി സുനിൽ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |