പൊൻകുന്നം : ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ 80-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ജനകീയബാങ്കിംഗ് എന്ന വിഷയത്തിൽ സെമിനാർ നടത്തും. 26 ന് വൈകിട്ട് 5.30 ന് പൊൻകുന്നം ക്ലബ് ഹാളിൽ ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് ടി.എൻ.ഗിരീഷ്‌കുമാർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന അസി.സെക്രട്ടറി പി.എസ്.ഹരികൃഷ്ണൻ, ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ എന്നിവർ പങ്കെടുക്കും. ബാങ്കിംഗ് മേഖലയിലെ നവീന വെല്ലുവിളികൾ, ബാങ്കുകളുടെ സാമൂഹിക ഉത്തരവാദിത്വം, ഗ്രാമീണമേഖലയിലെ വായ്പാ വിപുലീകരണം, തൊഴിലാളി അവകാശങ്ങൾ എന്നിവ ചർച്ച ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |