തൊട്ടിൽപാലം: പുതുതായി സർവീസ് ആരംഭിച്ച ചങ്ങനാശ്ശേരി- മാനന്തവാടി കെ.എസ്.ആർ.ടി.സി സർവീസിന് തൊട്ടിൽപാലത്ത് സ്വീകരണം നൽകി. രാവിലെ എട്ടിന് ചങ്ങനാശ്ശേരിയിൽ നിന്ന് പുറപ്പെട്ട് കോട്ടയം, മൂവാറ്റുപുഴ , അങ്കമാലി, തൃശ്ശൂർ, കോഴിക്കോട്, പേരാമ്പ്ര, തൊട്ടിൽപ്പാലം വഴി 5.25 ന് മാനന്തവാടിയിൽ എത്തിച്ചേരും. തിരിച്ച് രാവിലെ അഞ്ചിന് മാനന്തവാടിയിൽ നിന്ന് പുറപ്പെട്ട് തൊട്ടിൽപ്പാലം, കോഴിക്കോട് , ത്യശ്ശൂർ, അങ്കമാലി, മൂവാറ്റുപുഴ, കോട്ടയം വഴി 4.55ന് ചങ്ങനാശ്ശേരിയിൽ എത്തിച്ചേരും. കോഴിക്കോട് വയനാട് ജില്ലയിലെ യാത്രക്കാർക്ക് തിരുവിതാംകൂറുമായി ബന്ധപ്പെടാൻ സാധിക്കുന്ന റൂട്ടിൽ രണ്ട് പുതിയ സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസുകളാണ് അനുവദിച്ചത്. സ്വീകരണ ചടങ്ങിൽ സോജൻ ആലയ്ക്കൽ, അബ്ദുൾ അസീസ്, എൻ.കെ, നാണു. വി.പി രാജേഷ് തൊട്ടിൽപ്പാലം എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |