കുന്ദമംഗലം : ജോയിന്റ് കൗൺസിൽ കുന്ദമംഗലം മേഖല സമ്മേളനം ഗ്രാമപഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആർ ഹരീഷ് കുമാർ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് കെ.ബിനുകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ ഷിജു സംഘടനാ റിപ്പോർട്ടും മേഖല സെക്രട്ടറി എ.ശ്രീജിത്ത് പ്രവർത്തന റിപ്പോർട്ടും മേഖലാ ട്രഷറർ പി.പി.അഫ്സ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.കെ.പി. ദീപ്തി, ഇ.എം. രതീഷ് കുമാർ എന്നിവർ പ്രസംഗിച്ചു. സർവീസിൽ നിന്ന് വിരമിച്ച സംസ്ഥാന കമ്മിറ്റി അംഗം ടി എം സജീന്ദ്രനും ജില്ലയിൽ നിന്ന് സ്ഥലംമാറ്റം ലഭിച്ച ജില്ലാ കമ്മിറ്റി അംഗം ഇ എം രതീഷ് കുമാറിനും ഉപഹാരം നൽകി. ഭാരവാഹികൾ: കെ.ബിനു കുമാർ (പ്രസിഡന്റ്), വിശാന്ത്, സുധ (വൈസ് പ്രസിഡന്റുമാർ), അനൂപ് നെടൂളി (സെക്രട്ടറി), കെ.സുബീഷ്, പി.പി.അഫ്സ(ജോ. സെക്രട്ടറിമാർ),ബിനു വിജയൻ(ട്രഷറർ),സ്നീഷ്മ (വനിതാകമ്മിറ്റി പ്രസിഡന്റ്), വിജയലക്ഷ്മി (വനിതാ കമ്മിറ്റി സെക്രട്ടറി).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |