
കണിച്ചാർ : കണിച്ചാറിൽ ഗ്രാമപഞ്ചായത്തും കേരള സാമൂഹിക സുരക്ഷാ മിഷനും സംയുക്തമായി ഭിന്നശേഷി അദാലത്ത് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഡോ.ത്രേസ്യ പോൾ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ചാക്കോ തൈക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തിൽ ഭിന്നശേഷി വിഭാഗത്തിലുള്ളവർക്ക് സ്ഥിര ഭിന്നശേഷി കാർഡ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടാണ് അദാലത്ത് നടന്നത്. സാമൂഹിക സുരക്ഷാ മിഷൻ ജില്ലാ കോർഡിനേറ്റർ കെ.അനീഷ് പദ്ധതി വിശദീകരണം നടത്തി. ഐ.സി.ഡി.എസ് സൂപ്പർവൈസർ ലിനി വർഗീസ്, വാർഡ് മെമ്പർമാരായ ലാലി ജോസ്, ജിബിൻ ജെയ്സൺ, കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ അഞ്ജു സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു. വിവിധ വാർഡുകളിൽനിന്നായി അമ്പതോളം പേർ അദാലത്തിൽ പങ്കാളികളായി. ജില്ലാ കോർഡിനേറ്റർമാരായ സന്ധ്യ സന്തോഷ്, ജെൻസൺ ജോസ്, നവീന തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |