
ന്യൂഡൽഹി: നാഗർകോവിൽ- മംഗളൂരു ജംഗ്ഷൻ അമൃത് ഭാരത് എക്‌സ്‌പ്രസിന് ശാസ്‌താംകോട്ട, വടകര സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചു. തിരുവനന്തപുരം സെൻട്രൽ - ഹസ്‌റത് നിസാമുദ്ദിൻ എക്‌സ്‌പ്രസിന് ചെങ്ങന്നൂരിലും, തിരുവനന്തപുരം നോർത്ത് - മംഗളൂരു ജംഗ്ഷൻ അന്തോദയ എക്‌സ്‌പ്രസിന് തലശേരി സ്റ്റേഷനിലും സ്റ്റോപ്പ് അനുവദിച്ചു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് ഇക്കാര്യം കേന്ദ്രമന്ത്രി ജോർജ് കുര്യനെ കത്തു മുഖേന അറിയിക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |