
ചെന്നൈ: ട്വന്റി-20 ലോകകപ്പിലെ ഹോട്ട് ഫേവറിറ്റുകളിൽ നിന്ന് ഒറ്റ തോൽവിയോടെ സെമി പ്രതീക്ഷ തുലാസിലായ ഇന്ത്യയ്‌ക്ക് ഇന്ന് നിർണായക ദിനം. ഇന്ന് ചെന്നൈയിൽ സിംബാബ്‌വെയെ വലിയ മാർജിനിൽ വീഴ്ത്തിയേ തീരൂ. വൈകിട്ട് 7നാണ് മത്സരം. ഇന്നത്തെ ദക്ഷിണാഫ്രിക്ക - വെസ്റ്റിൻഡീസ് മത്സര ഫലവും ഇന്ത്യയ്ക്ക് പ്രധാനമാണ്. അഭിഷക് ശർമ്മ തുടർച്ചയായി പരാജയപ്പെടുന്നതും തിലക് വർമ്മ മികച്ച ഫോമിലേക്ക് ഉയരാത്തതുമാണ് തലവേദന. പിതാവിന്റെ അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് റിങ്കു സിംഗ് നാട്ടിലേക്ക് പോയി. സഞ്ജു സാംസൺ ഇന്ന് കളിക്കുമെന്നാണ് വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |