
കൊല്ലം: സോളാർ പീഡനക്കേസിലെ പരാതിക്കാരിയും മന്ത്രി കെ.ബി. ഗണേശ് കുമാറും പ്രതികളായ ഗൂഢാലോചന കേസിൽ അഭിഭാഷകൻ ഫെനി ബാലകൃഷ്ണൻ കൊട്ടാരക്കര ജുഡീഷ്യൻ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ മൊഴി നൽകി. പരാതിക്കാരിയുടേതെന്ന തരത്തിൽ കോടതി മുമ്പാകെയുള്ള 25 പേജ് കത്ത് ഫെനി ബാലകൃഷ്ണനെക്കൊണ്ട് ഐഡന്റിഫിക്കേഷൻ നടത്തി. 25 പേജുകളിലെ കയ്യക്ഷരങ്ങളും ഒപ്പും പരാതിക്കാരിയുടേത് തന്നെയാണെന്ന് സ്ഥിരീകരിച്ചു. പരാതിക്കാരിക്കുവേണ്ടി 33 കേസുകൾ നടത്തിയതിനാൽ കയ്യക്ഷരം തിരിച്ചറിയാൻ കഴിയുമെന്നാണ് ഫെനി ബാലകൃഷ്ണൻ കോടതി മുമ്പാകെ അറിയിച്ചത്. എന്നാൽ 25 പേജുകളിൽ 4 പേജുകൾ കൂട്ടിച്ചേർത്തവയാണെന്ന് അദ്ദേഹം മൊഴി നൽകി.
2013 ജൂലായ് 19 തീയതി വച്ചുകൊണ്ട് ജൂലായ് 24ന് താൻ കൈപ്പറ്റിയ കത്തിന് 21 പേജുകൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും കമ്മിഷൻ മുമ്പാകെ ജൂലായ് 19 തീയതി വച്ച് പരാതിക്കാരി ഹാജരാക്കിയ കത്തിന് 25 പേജുകളുണ്ടെന്നും ഈ കത്ത് വ്യാജവും കൃത്രിമവുമാണെന്നും ഫെനി ബാലകൃഷ്ണൻ മൊഴിയിൽ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |