
മലപ്പുറം: ജില്ലാ കളക്ടർ വി.ആർ.വിനോദ് കാലാവധി പൂർത്തിയാക്കി പടിയിറങ്ങുന്നു. ലാൻഡ് റവന്യൂ വകുപ്പിൽ ജോയിന്റ് കമ്മീഷണറായാണ് സ്ഥലം മാറ്റം. പകരം ആരോഗ്യ, കുടുംബക്ഷേമ വകുപ്പിലെ ജോയിന്റ് സെക്രട്ടറിയായ വിനയ് ഗോയൽ ജില്ലയുടെ പുതിയ കളക്ടറാകും. വെള്ളിയാഴ്ച രാവിലെ അദ്ദേഹം ചുമതലയേൽക്കും.
2015ലെ കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനായ വി.ആർ.വിനോദ് 2023 ഒക്ടോബർ 20നാണ് മലപ്പുറം ജില്ലാ കളക്ടറായി ചുമതലയേറ്റത്. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഡയറക്ടർ ആയിരിക്കെയാണ് മലപ്പുറത്ത് കളക്ടറായി എത്തിയത്. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ എന്ന നിലയിലുള്ള പ്രവർത്തന മികവിൽ ജില്ല അഭിമുഖീകരിച്ചത് നാലു തിരഞ്ഞെടുപ്പുകളെയായിരുന്നു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് , വയനാട് ലോക്സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പ്, നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് , 2025ലെ തദ്ദേശ തിരഞ്ഞെടുപ്പ് എന്നിവയിലെല്ലാം അദ്ദേഹത്തിന്റെ നേതൃപാടവം പ്രകടമായിരുന്നു.ആരോഗ്യകരമായ ഭക്ഷണം, ജീവിതശൈലി, ഭിന്നശേഷി വിഭാഗത്തോടുള്ള കരുതൽ, മാലിന്യ നിർമ്മാർജനം തുടങ്ങിയ മേഖലകളിലെ കളക്ടറുടെ ഇടപെടലുകൾ ശ്രദ്ധേയവും വേറിട്ടതുമായി.
ഭിന്നശേഷിക്കാർക്കൊപ്പം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |