
കോട്ടയം : ജസ്റ്റിസ് ജെ.ബി കോശി കമ്മിഷൻ റിപ്പോർട്ട് തത്വത്തിൽ അംഗീകരിച്ച സർക്കാർ നിലപാടിനെ അഭിനന്ദിക്കുന്നതായി ഓർത്തഡോക്സ് സഭ മാദ്ധ്യമവിഭാഗം അദ്ധ്യക്ഷൻ ഡോ.യൂഹാനോൻ മാർ ദീയസ്‌ക്കോറോസ് മെത്രാപ്പോലീത്ത. ക്രൈസ്തവ സഭകളുടെ ദീർഘകാല ആവശ്യമാണിത്. റിപ്പോർട്ടിന് അംഗീകാരം നൽകിയ സ്ഥിതിയ്ക്ക് ഉള്ളടക്കം പൂർണമായും പ്രസിദ്ധപ്പെടുത്താൻ സർക്കാർ തയ്യാറാകണം. കമ്മിഷൻ റിപ്പോർട്ടിലെ പലകാര്യങ്ങളും നടപ്പാക്കിയെന്ന് പറയുമ്പോഴും അവ ഏതൊക്കെയെന്ന് പൊതുസമൂഹത്തെ ബോദ്ധ്യപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. സർക്കാർ തുറന്ന മനസോടെ ചർച്ചകൾ നടത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
