
പയ്യന്നൂർ : സർഗ്ഗഫിലിം സൊസൈറ്റി 50-ാം വാർഷികത്തോടനുബന്ധിച്ച് രചന ഗ്രാമം വെസ്റ്റ്, പ്രഫുലകുമാർ ലൈബ്രറി എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിച്ച ത്രിദിന ചലച്ചിത്ര മേളയും ശ്രീനിവാസൻ അനുസ്മരണവും സമാപിച്ചു. ശ്രീനിവാസൻ അഭിനയിച്ച ജി. അരവിന്ദന്റെ ചിദംമ്പരം, ഹംഗേറിയൻ സംവിധായനായ ബേലെ താറിന്റെ ദ് ടൂറിൻ ഹോഴ്സ്, ഐസൻ സ്റ്റയിനിന്റെ ബാറ്റിൽഷിപ്പ്, പൊട്ടംകിൻ എന്നീ ചിത്രങ്ങൾ പ്രദർശിപ്പിച്ചു.
സമാപന സമ്മേളനത്തിൽ പി.എം.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ.കെ.ഭാസ്കരന്റെ സ്മരണാർത്ഥം അദ്ദേഹം രചിച്ച പുസ്തകങ്ങളുടെ ശേഖരം , കെ.കെ.മനോജ്, പ്രഫുലചന്ദ്രൻ ലൈബ്രറിക്ക് കൈമാറി. ഐ.എസ്.ആർ.ഒ. റിട്ട. സയന്റിസ്റ്റ്. വി.പി. ബാലഗംഗാധരൻ ഏറ്റു വാങ്ങി. ആർ.സന്തോഷ് കുമാർ, കെ.വി.സുധിർകുമാർ, ടി.കെ.സന്തോഷ്, വി.പി. രാജിവൻ, സി.പി.സുരേഷ്കുമാർ, ആർ.വി.ജനാർദ്ദനൻ, പി.കെ.വിജയകുമാർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |