ഓച്ചിറ: വരവിള ഗവ. എൽ.പി സ്കൂളിൽ വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് ഒരു കോടി ചെലവഴിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഇന്ന് രാവിലെ 10ന് സി.ആർ. മഹേഷ് എം.എൽ.എ നിർവഹിക്കും. ക്ലാപ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീകല അദ്ധ്യക്ഷത വഹിക്കും. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ് കെ. മോഹനൻ, ജില്ലാപഞ്ചായത്ത് അംഗങ്ങളായ വരുൺ ആലപ്പാട്, നജീബ് മണ്ണേൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുബിൻ ഷാ, വഹീദ, കബീർ എൻസൈൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർ സംസാരിക്കും. വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ വരവിള മനേഷ് സ്വാഗതവും ഹെഡ്മിസ്ട്രസ് രശ്മി രവീന്ദ്രൻ നന്ദിയും പറയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |