കൊല്ലം: കേരള പൊലീസ് പെൻഷണേഴ്‌സ് അസോസിയേഷന്റെ ജില്ലാ കൺവെൻഷൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ എസ്.ആർ. അരുൺ ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രാധാകൃഷ്ണന്റെ അദ്ധ്യക്ഷനായി. അഡിഷണൽ പൊലീസ് സൂപ്രണ്ട് കെ.ജെ. ദിനിൽ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കെ. മഹേശൻ റിപ്പോർട്ട് അവതരിപ്പിച്ചു. സംഘടനയിൽ നിന്ന് തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ച ഉണ്ണിക്കൃഷ്ണപിള്ള, സലിം എന്നിവരെയും മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ജേതാവായ ഷാനവാസിനെയും ആദരിച്ചു. സംഘാടക സമിതി ചെയർമാൻ ഒ.ഷാനവാസ്, പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സെക്രട്ടറി ജിജു സി.നായർ, പൊലീസ് അസോസിയേഷൻ സെക്രട്ടറി വിമൽകുമാർ, കെ.എസ്.എസ്.പി.യു സംസ്ഥാന കമ്മിറ്റി അംഗം സമ്പത്ത് കുമാർ, സംസ്ഥാന കമ്മിറ്റി അംഗം കെ. റഷിദ്, ജെ. ഉദയകുമാർ, കെ.പി.പി.എ സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി. പുഷ്പൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |