SignIn
Kerala Kaumudi Online
Saturday, 07 March 2026 9.05 AM IST

ഷെൺബയുടെ സ്വപ്നം; മെയ്ഡ് ഇൻ കൊറിയ നെറ്റ് ഫ്ളിക്സിൽ

Increase Font Size Decrease Font Size Print Page
ss

ദക്ഷിണ കൊറിയയിൽ എത്തണമെന്ന ഷെൺബ എന്ന തമിഴ് പെൺകുട്ടിയുടെ ഏറ്റവും വലിയ സ്വപ്നം യാഥാർത്ഥ്യമാകുന്നതിന്റെ ജീവിതയാത്രയുടെ കഥ പറയുന്ന 'മെയ്ഡ് ഇൻ കൊറിയ' മാർച്ച് 12ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും. തമിഴ് നടി പ്രിയങ്ക മോഹനും ദക്ഷിണ കൊറിയൻ താരം പാർക്ക് ഹേ-ജിനും പ്രധാന വേഷങ്ങളിൽ എത്തുന്നു.രാ. കാർത്തിക് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ " അപ്രതീക്ഷിതമായി സോളിൽ എത്തുന്ന ഷെൺബയ്ക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികളും, അവളുടെ ആത്മവിശ്വാസവും, പുതിയ സൗഹൃദങ്ങളുമാണ് പ്രമേയം. കൊറിയൻ- തമിഴ് സംസ്കാരത്തെയും ദൃശ്യവത്കരിക്കുന്നു. റൈസ് ഈസ്റ്റ് എന്റർടെയ്ൻമെന്റ്ിന്റെ ബാനറിൽ ശ്രീനിധി സാഗർ നിർമ്മിച്ച ചിത്രത്തിന്റെ രചനയും രാ. കാർത്തിക് ആണ്. നോ ഹോ-ജിൻ എന്നകൊറിയൻ താരവും പ്രധാന വേഷത്തിൽ എത്തുന്നു.

"ആദ്യ കേൾവിയിൽ തന്നെ ഷെൺബയുടെ കഥയുമായി എനിക്ക് വലിയ അടുപ്പം തോന്നി. അവളുടെ കൊറിയൻ സ്വപ്നങ്ങൾ അത്ഭുതവും ആകാംക്ഷയും നിറഞ്ഞതാണ്. നെറ്റ്ഫ്ലിക്സിലൂടെ ഈ കഥ ലോകത്തിന് മുന്നിൽ എത്തുന്നതിൽ എനിക്ക് വലിയ സന്തോഷമുണ്ട്." പ്രിയങ്ക മോഹൻ പറഞ്ഞു.

TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.