SignIn
Kerala Kaumudi Online
Sunday, 01 March 2026 8.03 AM IST

മറവന്തുരുത്തിൽ പുഴയെയറിഞ്ഞ് കുട്ടികൂട്ടത്തിന്റെ ജലപഠനയാത്ര

Increase Font Size Decrease Font Size Print Page

വൈക്കം:മറവന്തുരുത്ത് എന്ന ഗ്രാമത്തെ ചുറ്റിയൊഴുകുന്ന പുഴ നാടിന്റെ സ്പന്ദനമെന്ന് തിരിച്ചറിയുകയായിരുന്നു കുട്ടിക്കൂട്ടം. പുഴ നാടിന്റെ ജീവനാഡിയെന്ന് ജലപഠനയാത്രയിലൂടെ തിരിച്ചറിയുകയായിരുന്നു മറവന്തുരുത്ത് ഗവ.യു.പി.സ്കൂളിലെ കുട്ടികൾ.

റിട്ട.ഫയർഫോഴ്സ് ഉദ്യോഗസ്ഥനും നീന്തൽ പരിശീലകനുമായ എസ്.ഷാജികുമാർ യാത്രയിൽ കുട്ടികൾക്കൊപ്പം ചേർന്നു. പുഴയെക്കുറിച്ചും വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ചും തലയോലപ്പറമ്പ് പഞ്ചായത്ത് മുൻ പ്രസിഡന്റ് ടി.കെ ഗോപി കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. നാട്ടിലെ പാട്ടുകാരൻ സുരേഷ്, സ്‌കൂൾ ഗായിക അംബിക സാബു എന്നിവർ ഗാനങ്ങൾ ആലപിച്ചു. പുഴയറിവുകൾ കോർത്തിണക്കിയ എസ്.എം.സി ചെയർമാൻ ആർ.ഗിരിമോന്റെ പുഴ ക്വിസ് കുട്ടികൾക്ക് കൗതുകമായി. പരിപാടിയുടെ ഭാഗമായി കുട്ടികൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ പുഴയിൽ നിന്നും ശേഖരിച്ചു.രാവിലെ ചുങ്കം തനിമ ഗ്രൗണ്ടിൽ തലയോലപ്പറമ്പ് റോട്ടറി ക്ലബ് ഭാരവാഹികളുടെയും ക്ലബ് പ്രവർത്തകരുടെയും പൊതു പ്രവർത്തകരുടെയും സാന്നിധ്യത്തിൽ റോട്ടറി പ്രസിഡന്റ് റെജി അറയ്ക്കൽ യാത്ര ഉദ്ഘാടനം ചെയ്തു.

മധുരം നൽകി സ്വീകരിച്ചു

യാത്രയെ വൈക്കം മുഹമ്മദ് ബഷീർ സ്മാരക ഹാളിലേക്ക് സെക്രട്ടറി ഡോ.കുസുമന്റെ നേതൃത്വത്തിൽ മധുരം നൽകിയാണ് സ്വീകരിച്ചത്. യാത്രയുടെ ഭാഗമായി ജനകീയാസൂത്രണത്തിൽ പണിത പാലങ്ങളും കടത്തുവള്ളങ്ങളും വനംവകുപ്പിന്റെ വെട്ടിക്കാട്ടുമുക്ക് തടി ഡിപ്പോയും ചന്തത്തോടും പുഴയരികിലെ ആരാധനാലയങ്ങളുമെല്ലാം കുട്ടികൾക്ക് കാഴ്ചയും പുത്തനറിവുമായി.


ചിത്രവിവരണം
ഗവ. യു.പി.എസ് മറവന്തുരുത്തിന്റെ ജലപഠന യാത്ര തയോലപ്പറമ്പ് റോട്ടറി ക്ലബ് പ്രസിഡന്റ് റെജി അറയ്ക്കൽ ഉദ്ഘാടനം ചെയ്യുന്നു

TAGS: LOCAL NEWS, KOTTAYAM, STUDENTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.