രാമനാട്ടുകര: വിദ്യാഭ്യാസ രംഗത്ത് മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് പ്രചോദനമാകുന്ന പരിപാടിയായി വി.കെ.സി സ്‌കോളർഷിപ്പ് വിതരണം. കഴിഞ്ഞ അദ്ധ്യയന വർഷത്തിലെ ഹയർസെക്കൻഡറി പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ പി.ടി.ശ്രീയ യെ അനുമോദിച്ചു. സേവാമന്ദിർ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ വി.കെ.സി ഗ്രൂപ്പ് ഡയറക്ടറും ബേപ്പൂർ മുൻ എം.എൽ.എയുമായ വി.കെ.സി മുഹമ്മദ് കോയ ശ്രീയയ്ക്ക് പതിനായിരം രൂപയുടെ സ്‌കോളർഷിപ്പ് കൈമാറി.
പരിപാടിക്ക് സ്കൂൾ പ്രിൻസിപ്പൽ കെ.വി. ശ്രീരഞ്ജിനി അദ്ധ്യക്ഷത വഹിച്ചു. പ്രേംരാജ്, എ.വി. അനിൽകുമാർ, കെ.വി.സന്തോഷ് കുമാർ പ്രസംഗിച്ചു. സ്റ്റാഫ് സെക്രട്ടറി പി.എസ് സ്മിജ സ്വാഗതവും അദ്ധ്യാപകൻ പി.എൻ.ഒ അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |