
പട്ടാമ്പി: ഭാരതപ്പുഴയ്ക്ക് കുറുകെ മലപ്പുറം, പാലക്കാട് ജില്ലകളെ ബന്ധിപ്പിച്ച് നിർമ്മിച്ച കാങ്കപ്പുഴ റെഗുലേറ്റർ കം ബ്രിഡ്ജിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. വൈകീട്ട് അഞ്ചിന് നടക്കുന്ന പരിപാടിയിൽ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം നിർവഹിക്കും. മന്ത്രി എം.ബി.രാജേഷ് അദ്ധ്യക്ഷനാകും.സംസ്ഥാന സർക്കാർ കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി 118 കോടി രൂപ ചെലവഴിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്. പാലത്തിന്റെയും 29 ഷട്ടറുകളുടെയും നിർമ്മാണം പൂർത്തിയായി. പാലത്തിന്റെ മുകളിൽ ഇരുഭാഗത്തുമായി ഒന്നരമീറ്റർ വീതിയിൽ നടപ്പാതയും കൈവരികളും ഒരുക്കിയിട്ടുണ്ട്. 418 മീറ്റർ നീളം വരുന്ന റെഗലേറ്റർ കം ബ്രിഡ്ജിന് 11 മീറ്റർ വീതിയുണ്ട്. കുമ്പിടി ഭാഗത്ത് സ്ഥലമേറ്റടുപ്പ് പൂർത്തിയായി റോഡ് നിർമാണവും അന്തിമ ഘട്ടത്തിലാണ്. ജലസേചനത്തിന്റെയും കുടിവെള്ള വിതരണത്തിന്റെയും പ്രവർത്തനങ്ങൾ 93 ശതമാനവും പൂർത്തീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |