
തൃത്താല: നിയോജക മണ്ഡലത്തിലെ കലാസാംസ്‌കാരിക കൂട്ടായ്മയുടെ ഭാഗമായി സംഘടിപ്പിച്ച 'ചേല് മെഹന്തി ഫെസ്റ്റ്' വട്ടേനാട് ഗവ.എൽ.പി സ്‌കൂളിൽ മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു. പ്രാദേശികമായ കൂട്ടായ്മകൾ ശക്തിപ്പെടുത്തുന്നതിനൊപ്പം കലയിലൂടെയും കായിക വിനോദങ്ങളിലൂടെയും ലഹരി എന്ന വിപത്തിനെതിരെ ജനങ്ങളെ ബോധവത്ക്കരിക്കുക കൂടിയാണ് ഇത്തരമൊരു പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.
മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ നിന്നായി നൂറോളം പേരാണ് മെഹന്തി മത്സരത്തിൽ പങ്കെടുത്തത്. നാഗലശ്ശേരി ഗ്രാമപഞ്ചായത്തിലെ യഹീദ, മാജിദ എന്നിവർ ഒന്നാം സ്ഥാനം നേടി. ചാലിശ്ശേരി ഗ്രാമ പഞ്ചായത്തിലെ ഭാഗ്യ, ശ്രീലക്ഷ്മി എന്നിവരും പട്ടിത്തറ ഗ്രാമ പഞ്ചായത്തിലെ നിഹാര, ഐഷിഫ എന്നിവരും രണ്ടാം സ്ഥാനം പങ്കിട്ടു. തൃത്താല ഗ്രാമപഞ്ചായത്തിലെ സഫ്രീന, ഷസ്മിന എന്നിവർക്കും പട്ടിത്തറ ഗ്രാമപഞ്ചായത്തിലെ ഫാത്തിമത്ത് റബീഹ, റഹീഫ, ഹാദിയ ഷമീറ എന്നിവർക്കുമാണ് മൂന്നാം സ്ഥാനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |