
തലശേരി: വടക്കുമ്പാട് സർവിസ് സഹകരണ ബാങ്ക് ശതാബ്ദി നിറവിൽ. ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി കുടുംബശ്രീ സംഗമം, വിദ്യാർത്ഥി സംഗമം, യുവജന സംഗമം, വയോജനസംഗമം തുടങ്ങി ഒരുവർഷം നീളുന്ന വൈവിദ്ധ്യമാർന്ന പരിപാടികളാണ് ആസൂത്രണം ചെയ്തത്.ഔപചാരികമായ ഉദ്ഘാടനം രണ്ടിന് രാവിലെ 11.30ന് വടക്കുമ്പാട് പോസ്റ്റ് ഓഫിസ് പരിസരത്ത് ചേരുന്ന ചടങ്ങിൽ സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റ് കാട്യത്ത് പ്രകാശൻ അധ്യക്ഷനാകും. ബാങ്ക് പ്രസിഡന്റ് എം.പ്രസന്ന, ഡയറക്ടർമാരായ കെ.എ.ജഗദിഷ് ബാബു, എ.പങ്കജാക്ഷൻ, സി.പി.കമലാക്ഷൻ, ബാങ്ക് സെക്രട്ടറി കെ.കെ.രേഷ്മ, ജീവനക്കാരൻ പി.പ്രകാശൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |