
മട്ടന്നൂർ:മട്ടന്നൂർ പി.പി.ഗോവിന്ദൻ സ്മാരക മന്ദിരത്തിൽ എസ്.എഫ്.ഐ കണ്ണൂർ ജില്ലാ പ്രശസ്ത എഴുത്തുകാരൻ പി വി ഷാജി കുമാർ ഉദ്ഘാടനം ചെയ്തു.അരാഷ്ട്രീയമായിക്കൊണ്ടിരിക്കുന്ന വിദ്യാർഥി സമൂഹത്തെ രാഷ്ട്രീയവൽക്കരിക്കാനും രാഷ്ട്രീയ ബോധമുള്ളവരാക്കാനും എസ്എഫ്‌ഐ മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.വിദ്യാർഥി സമൂഹത്തെ രാഷ്ട്രീയ ബോധമുള്ളവരാക്കാനും അവർക്കിടയിൽ രാഷ്ട്രീയവൽക്കരണം നടത്താനും ഉള്ള ഇടപെടൽ ഉണ്ടാവണം.കേരളത്തെയും ഇപ്പോഴത്തെ കേരളത്തെയും സംബന്ധിച്ച് വിദ്യാർഥികൾക്കിടയിൽ ബോധവത്ക്കരണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് ടി.പി.അഖില അദ്ധ്യക്ഷത വഹിച്ചു. സംഘാടകസമിതി ചെയർമാൻ പി.പുരുഷോത്തമൻ സ്വാഗതം പറഞ്ഞു. കൺവീനർ എം.രതീഷ്, പി.കെ.ശ്യാമള, സി രജനി എന്നിവർ സംസാരിച്ചു.
എസ്.എഫ്.ഐ ജില്ലാസമ്മേളനത്തിൽ പ്രതിനിധി സമ്മേളനം എഴുത്തുകാരൻ പി വി ഷാജി കുമാർ ഉദ്ഘാടനം ചെയ്യുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
