ഓച്ചിറ: ഗർഭാശയഗള ക്യാൻസർ തടയുകയെന്ന ലക്ഷ്യത്തോടെ ഒച്ചിറ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ ആരംഭിച്ച എച്ച്.പി.വി വാക്സിനേഷൻ ക്യാമ്പയിൻ ഉദ്ഘാടനം ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മോഹനൻ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീതാകുമാരി, ഓച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. കൃഷണകുമാർ, വാർഡ് മെമ്പർ അഖിൽ എന്നിവർ സംസാരിച്ചു. ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ബിനോയ് ഡി.രാജ്, ഹെൽത്ത് സൂപ്പർവൈസർ ഡി.സന്തോഷ്, പബ്ളിക് ഹെൽത്ത് നഴ്സ് എസ്. സലീന, ഹെൽത്ത് ഇൻസ്പെക്ടർ ടി.ആർ. മണിലാൽ എന്നിവർ സംസാരിച്ചു. 14 വയസുള്ള പെൺകുട്ടികൾക്ക് മാത്രമാണ് വാക്സിൻ നൽകുന്നത്. മേയ് 31 വരെ ക്യാമ്പയിൻ നടത്തി വാക്സിൻ നൽകാനാണ്ആലോചന. ഈ കാലയളവിൽ വാക്സിൻ വിതരണ കേന്ദ്രങ്ങളിലോ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിലോ ഫാമിലി ഹെൽത്ത് സെൻറുകളിലോ സമീപിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |