
കൽപ്പറ്റ: ഉരുൾ ദുരിത ബാധിതരുടെ പുനരധിവാസത്തിനായി കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ സർക്കാർ ഒരുക്കിയ മാതൃക ടൗൺഷിപ്പിന്റെ ഒന്നാം ഘട്ട ഉദ്ഘാടനം ഇന്ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഗുണഭോക്താക്കൾക്ക് മുഖ്യമന്ത്രി പട്ടയം കൈമാറും. മന്ത്രി കെ. രാജൻ അദ്ധ്യക്ഷത വഹിക്കും.
ഏഴ് സെന്റ് സ്ഥലത്തിന്റെ പട്ടയം, വൈദ്യുതി, കുടിവെള്ളം, റേഷൻ കാർഡ് കണക്ഷനുകൾ, വീടിന്റെ ഉടമസ്ഥാവകാശ രേഖകൾ എന്നിവയ്ക്കുള്ള നടപടികൾ പൂർത്തിയാക്കി. വൈദ്യുതി, കുടിവെള്ള കണക്ഷനുകളുടെ ജൂൺ മാസം വരെയുള്ള തുക സർക്കാർ അടയ്ക്കും. മൂന്ന് മാസത്തിന് ശേഷം കണക്ഷനുകൾ ഗുണഭോക്താക്കളുടെ പേരിലേക്ക് മാറ്റും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |