കൊല്ലം: ലോക സാമൂഹ്യ നീതി ദിനത്തോടനുബന്ധിച്ച് സാമൂഹ്യ നീതിയും ജനാധിപത്യവും ഇന്ത്യൻ ഭരണഘടനയും എന്ന വിഷയത്തെ ആസ്പദമാക്കി ഫിഷർമാൻ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് പ്രോഗ്രാം (എഫ്.സി.ഡി.പി) കോ ഓർഡിനേറ്ററുകൾക്കും ഭാരവാഹികൾക്കുമായി സംഘടിപ്പിച്ച നിയമ അവബോധന ക്ലാസ് മുൻ പബ്ലിക് പ്രോസിക്യൂട്ടറും ലീഗൽ സർവീസ് അതോറിട്ടി പാനൽ അഭിഭാഷകനുമായ അഡ്വ. വേണു. ജെ. പിള്ള ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എഫ്.സി.ഡി.പി ഡയറക്ടർ ഫാ. സജി ഇളമ്പാശ്ശേരിൽ, എ.ജെ. ഡിക്രൂസ്, ഗ്രെറ്റ രാജു, സിസ്റ്റർ മാറിയ സക്കറിയ, ബിന്ദു ഹരിദാസൻ എന്നിവർ സംസാരിച്ചു. ലീഗൽ സർവ്വീസ് വോളണ്ടിയർ പത്മജ നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |