കൊല്ലം: യുവതി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ഭർത്താവിന് 7 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. പരവൂർ മീനമ്പലം സിന്ധുഭവനിൽ സജിനി 2020 ജൂൺ 9 ന് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ച സംഭവത്തിൽ പരവൂർ ഭൂതക്കുളം നടക്കാവിള വീട്ടിൽ സജീവിനെയാണ് (43)കൊല്ലം നാലാം അഡീഷണൽ സെഷൻസ് ജഡ്‌ജി എം. സീമ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ 6 മാസം കൂടി ശിക്ഷ അനുഭവിക്കണം. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ യുവതി മജിസ്‌ട്രേറ്റിന് നൽകിയ മൊഴി കേസിൽ നിർണായകമായി. പാരപ്പള്ളി എസ്.എച്ച്.ഒ ആയിരുന്ന ജി.ജയിംസ് അന്വേഷിച്ച കേസിൽ പാരിപ്പള്ളി എസ്.ഐ എ. നൗഫലാണ് കുറ്റപത്രം സമർപ്പിച്ചത്. കൊല്ലം ജില്ലാ അഡീഷണൽ ഗവ. പ്ലീഡർ ജയകുമാർ കെ.കെ.കുന്നത്തൂർ ഹാജരായി. എ.എസ്.ഐ സാജു പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |