SignIn
Kerala Kaumudi Online
Sunday, 01 March 2026 8.42 AM IST

മിഡിൽ ഈസ്‌റ്റിനെ പൊതിഞ്ഞ് യു.എസിന്റെ സൈനിക വലയം

Increase Font Size Decrease Font Size Print Page
pic

ടെൽ അവീവ്: 2003ലെ ഇറാക്ക് യുദ്ധത്തിന് ശേഷമുള്ള മിഡിൽ ഈസ്റ്റിലെ യു.എസിന്റെ ഏറ്റവും വലിയ സൈനിക സന്നാഹത്തെയാണ് ട്രംപ് ഭരണകൂടം അണിനിരത്തിയിട്ടുള്ളത്.


# 50,000

ബഹ്‌റൈൻ, ഈജിപ്റ്റ്, ഇറാക്ക്, ഇസ്രയേൽ, ജോർദ്ദാൻ, കുവൈറ്റ്, ഖത്തർ, സൗദി അറേബ്യ, സിറിയ, യു.എ.ഇ എന്നിവിടങ്ങളിലെ ബേസുകളിലും യുദ്ധക്കപ്പലുകളിലുമായുള്ള അമേരിക്കൻ സൈനികർ

# 19

8 സ്ഥിര ബേസുകൾ അടക്കം മിഡിൽ ഈസ്റ്റിലുള്ള യു.എസ് സൈനിക കേന്ദ്രങ്ങൾ


# തന്ത്രപ്രധാനം അൽ-ഉദെയ്ദ്


യു.എസിന്റെ മിഡിൽ ഈസ്റ്റിലെ വലിയ സൈനിക ബേസാണ് അൽ-ഉദെയ്ദ്. ഖത്തറിൽ ദോഹയ്ക്ക് സമീപമുള്ള ഇവിടെയാണ് യു.എസിന്റെ മിഡിൽ ഈസ്റ്റിലെ സൈനിക നടപടികൾക്ക് മേൽനോട്ടം വഹിക്കുന്ന സെൻട്രൽ കമാൻഡിന്റെ ആസ്ഥാനം. ഏകദേശം 10,000 സൈനികർ ഇവിടെ മാത്രമുണ്ടെന്ന് കരുതുന്നു

# വിമാനവാഹിനികൾ


1. യു.എസ്.എസ് എബ്രഹാം ലിങ്കൺ - അറബിക്കടലിൽ. 90ഓളം യുദ്ധവിമാനങ്ങളും 5,​000ത്തോളം സൈനികരും

2. യു.എസ്.എസ് ജെറാൾഡ് ആർ. ഫോർഡ് - ലോകത്തെ ഏറ്റവും വലിയ വിമാനവാഹിനി. ഇസ്രയേലിലെ ഹൈഫാ തീരത്ത്. 75 ലേറെ യുദ്ധവിമാനങ്ങൾ


# പടക്കപ്പലുകൾ


 ചെങ്കടൽ, അറബിക്കടൽ, മെഡിറ്ററേനിയൻ കടൽ എന്നിവിടങ്ങളിലായി 13 ഓളം ഗൈഡഡ് മിസൈൽ ഡിസ്ട്രോയറുകൾ

 മൂന്ന് ചെറു യുദ്ധക്കപ്പലുകൾ ബഹ്റൈന് സമീപം പേർഷ്യൻ ഉൾക്കടലിൽ

# ആകാശക്കോട്ട


 എഫ് - 35, എഫ് - 16, എഫ് - 22 റാപ്റ്റർ തുടങ്ങിയ അത്യാധുനിക ജെറ്റുകൾ ഇസ്രയേലിലെ ഒവ്ഡാ എയർബേസിൽ എത്തിച്ചു
 ഭൂഗർഭ കേന്ദ്രങ്ങളെ തകർക്കാൻ ശേഷിയുള്ള ബി - 52 അടക്കം ബോംബർ വിമാനങ്ങളും ആക്രമണത്തെ പിന്തുണയ്ക്കാനുള്ള ഇന്ധന ടാങ്കർ വിമാനങ്ങളും മേഖലയിൽ
 ഇറാന്റെ തിരിച്ചടി മുന്നിൽ കണ്ട് അധിക പേട്രിയറ്റ്, താഡ് വ്യോമപ്രതിരോധ സംവിധാനങ്ങളെ വിന്യസിച്ചു

TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.