അങ്കമാലി: അങ്കമാലി നഗരസഭയിൽ 77,20,31,970 രൂപ വരവും 75,50,44,648 രൂപ ചെലവും 1,69,87,322 രൂപ നീക്കിയിരിപ്പുമുള ബഡ്ജറ്റ് വൈസ് ചെയർമാൻ വിൽസൻ മുണ്ടാടൻ അവതരിപ്പിച്ചു. മുനിസിപ്പൽ ചെയർപേഴ്സൻ റീത്ത പോൾ അദ്ധ്യക്ഷയായി. വികസന പ്രവർത്തനങ്ങൾക്ക് സ്ഥലം ഏറ്റെടുക്കുന്നതിന് 5 കോടിയാണ് മാറ്റിവെച്ചിരിക്കുന്നത്. ആരോഗ്യ മേഖലയ്ക്കും തൊഴിലുറപ്പ് പദ്ധതികൾക്കും മാർക്കറ്റ് നവീകരണത്തിനും കൂടുതൽ പ്രാധാന്യം നൽകുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചത്. മാർക്കറ്റ് നവീകരണത്തിന് 5 കോടിയും നഗര സൗന്ദര്യവത്കരണത്തിന് 50 ലക്ഷവും മാറ്റിവച്ചിട്ടുണ്ട്. ദുർബല വിഭാഗങ്ങൾക്ക് അപകട ഇൻഷ്വറൻസ്, ഭവനരഹിത കുടുംബങ്ങൾക്ക് ഭവന സമുച്ചയം. ഹാപ്പിനസ് പാർക്ക് നിർമ്മാണം, ആരോഗ്യ പാതകൾ എന്നിവയ്ക്കും തുക വകയിരുത്തിയിട്ടുണ്ട്. അറവ് ശാലയ്ക്ക് ഒരു കോടിയും പഴയ ഓഫീസ് കെട്ടിട നവീകരണത്തിന് 2.5 കോടിയും ആധുനിക ക്രിമറ്റോറിത്തിന് ഒരു കോടിയും മാറ്റിവച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |