അങ്കമാലി: അങ്കമാലി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള 179 അങ്കണവാടികളിലെ കുട്ടികൾക്ക് സുഖനിദ്രയൊരുക്കാൻ ബെഡ് ഷീറ്റുകളും പില്ലോ കവറുകളും വിതരണം ചെയ്തു. വാർഷിക പദ്ധതിയിലുൾപ്പെടുത്തി 4.5 ലക്ഷം രൂപ ചെലവഴിച്ചാണ് പ്രോജക്ട് നടപ്പാക്കിയത്. കറുകുറ്റി നീരോലിപ്പാറ അങ്കണവാടിയിൽ നടന്ന ബ്ലോക്ക് തല വിതരണം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എം. വർഗീസ് ഉദ്ഘാടനം ചെയ്തു. കറുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു സാനി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
കറുകുറ്റി, മൂക്കന്നൂർ, തുറവൂർ, മഞ്ഞപ്ര, അയ്യംമ്പുഴ, മലയാറ്റൂർ, കാലടി, കാഞ്ഞൂർ ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിലാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.
ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ലതിക ശശികുമാർ, ഡിവിഷൻ മെമ്പർ കെ.പി. അയ്യപ്പൻ, ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരം സമിതി അദ്ധ്യക്ഷ ഗ്രേസി റാഫേൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം പുഷ്‌കല തങ്കപ്പൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോയി ജോസഫ്, ജോബിത വിൻസൺ, മരിയബാബു, ശിശുവികസന പദ്ധതി പ്രോജക്ട് ഓഫീസ് സൗമ്യ വർഗീസ്, സൂപ്പർവൈസർ ഒ.വി. വിനീത, അംഗനവാടി വർക്കർ എ.എം. ലില്ലി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |