പറവൂർ: ചെറിയപ്പിള്ളിയിൽ അജ്ഞാത വാഹനം ഇടിച്ച് പരിക്കേറ്റ പാനായിക്കുളം തോട്ടത്തുംപടി തൻവീർ (25) മരിച്ചു. ശനി രാത്രി 9.30നാണ് അപകടമുണ്ടായത്. സ്വകാര്യ ബസ് കണ്ടക്ടറായ തൻവീർ ജോലി കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കിൽ പോകുമ്പോൾ പിന്നിൽ നിന്ന് വാഹനം ഇടിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ഞായർ പുലർച്ചെ മരിച്ചു. കബറടക്കം ഇന്ന് പാനായിക്കുളം ജുമാമസ്ജിദ് കബർസ്ഥാനിൽ. പിതാവ്: സലിം. മാതാവ്: സോണി.സഹോദരി: ഫർഹ ഫാത്തിമ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |