
തൃശൂർ /പാവറട്ടി: ഇറാൻ - ഇസ്രയേൽ ആക്രമണത്തിൽ ഖത്തറിൽ മലയാളിക്ക് പരിക്കേറ്റു. തൃശൂർ വെങ്കിടങ്ങ് സ്വദേശി ഹിഷാമിനാണ് കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റത്. ശബ്ദംകേട്ട് ജോലിസ്ഥലത്ത് പുറത്തിറങ്ങി നിൽക്കുമ്പോൾ തകർന്നുവീണ മിസൈലിന്റെ കഷണം തെറിച്ച് ഹിഷാമിന്റെ കെെയിൽ തട്ടിയ ശേഷം കാലിൽ വീഴുകയായിരുന്നു. കാലിന് ശസ്ത്രക്രിയ നടത്തി.
ഇന്നലെ രാവിലെയാണ് വിവരം ഹിഷാമിന്റെ സഹോദരനെ വിളിച്ചറിയിച്ചത്. രാത്രിയോടെ വെങ്കിടങ്ങിലുള്ള ബന്ധുക്കളുമായി ഹിഷാം സംസാരിച്ചു. മൂന്നാഴ്ച മുമ്പാണ് ഹിഷാം വിദേശത്തേക്ക് പോയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |