മുക്കം: സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തി 5.41 കോടി രൂപ അനുവദിച്ച് നിർമ്മാണം പൂർത്തിയാക്കിയ മുക്കം മുനിസിപ്പാലിറ്റിയിലെ മുത്തേരി-കല്ലുരുട്ടി റോഡ് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ലിന്റോ ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ. കെ.പി ചാന്ദ്‌നി മുഖ്യാതിഥിയായി. മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സി.എ. പ്രദീപ്‌കുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. റാഷിദ്, കൗൺസിലർമാരായ ഉഷാകുമാരി, ജിജി ജയരാജ്, പി. ഡബ്ല്യു.ഡി അസി. എക്സിക്യൂട്ടിവ് എൻജിനിയർ രഞ്ജി, അസി. എൻജിനിയർ അതുൽ, ഓവർസിയർ ഹിമ, കെ.ടി. ബിനു, ഭാസ്കരൻ നെല്ലിക്കൽ, പുഷ്പരാജൻ, ടാർസൻ ജോസ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |