
കാഞ്ഞങ്ങാട്: നഗരത്തിൽ മുതിർന്ന പൗരന്മാർക്ക് പകൽ വിശ്രമകേന്ദ്രം പണിയണമെന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കാഞ്ഞങ്ങാട് ബ്ലോക്ക് സമ്മേളനം നഗരസഭ അധികാരികളോട് ആവശ്യപ്പെട്ടു കാരാട്ട് വയൽ പെൻഷൻ ഭവനിൽ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുജാത ഉദ്ഘാടനം ചെയ്തു കെ എസ് എസ് പി യു ബ്ലോക്ക് പ്രസിഡന്റ് ബി.പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു കെ.വി.ഗോവിന്ദൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് സെക്രട്ടറി കെ.ചന്ദ്രശേഖരൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ വി.സുരേന്ദ്രൻ വരവ്ചിലവ് കണക്കും അവതരിപ്പിച്ചു.കെ.എസ്.എസ്.പി.യു ജില്ലാ ട്രഷറർ എസ്.ഗോപാലകൃഷ്ണൻ, പി.രാമചന്ദ്രൻ മാസ്റ്റർ, പി.വി നിർമ്മല, വി.വി.ബാലകൃഷ്ണ, പി.വി.കമലാക്ഷി, എന്നിവർ പ്രസംഗിച്ചു വി.കുഞ്ഞികൃഷ്ണൻ അനുസ്മരണ പ്രമേയവും പ്രേമലത പ്രമേയവും അവതരിപ്പിച്ചു.കെ.രവിവർമ്മൻ സ്വാഗതവും കെ.വി.കുഞ്ഞികൃഷ്ണൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |