മുക്കം: ഡിജിറ്റൽ യുഗത്തിലെ മാനസികാരോഗ്യം - വ്യക്തികളിലും കുടുംബങ്ങളിലും സമൂഹത്തിലുമുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ എന്ന വിഷയത്തിൽ മാമ്പറ്റ ഡോൺ ബോസ്കോ കോളേജ് ദേശീയ സെമിനാർ സംഘടിപ്പിച്ചു. ബംഗളൂരു നിംഹാൻസ് ആശുപത്രിയിലെ മാനസികാരോഗ്യ വിദഗ്ദ്ധൻ ഡോ. ബിനോ തോമസ് ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജർ മാർട്ടിൻ അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു. തിരുവമ്പാടി അൽഫോൻസ കോളേജ് പ്രിൻസിപ്പൽ ഡോ.ഷൈജു ഏലിയാസ് മോഡറേറ്ററായ പാനൽ ചർച്ചയിൽ വയനാട് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ കാർത്തിക അന്ന തോമസ്, മാനസികാരോഗ്യ വിദഗ്ദ്ധൻ ഡോ.അൽവിൻ ജോയ്, റേഡിയോ ജോക്കി ലിഷ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |