ഒറ്റപ്പാലം: മണ്ഡലത്തിലെ സർക്കാർ എയ്ഡഡ് എൽ.പി, യു.പി സ്‌കൂളുകൾ ലൈബ്രറികൾക്ക് എം.എൽ.എ ഫണ്ടിൽ നിന്നും പുസ്തകങ്ങൾ നൽകി. പുസ്തക വിതരണോദ്ഘാടനം അഡ്വ. കെ.പ്രേംകുമാർ.എം.എൽ.എ നിർവഹിച്ചു. എം.എൽ.എ യുടെ 2025 - 26 വർഷത്തെ പ്രത്യേക വികസന നിധിയിൽ നിന്നും മൂന്ന് ലക്ഷം രൂപ വകയിരുത്തി 86 വിദ്യാലയങ്ങൾക്കാണ് പുസ്തകങ്ങൾ നൽകിയത്. ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ലക്കിടിപഞ്ചായത്ത് പ്രസിഡന്റ് വി.കെ.ചിത്ര അദ്ധ്യക്ഷയായി. ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി.സുമ, സ്ഥിരംസമിതി അദ്ധ്യക്ഷരായ കെ.രാധാകൃഷ്ണൻ, കെ.ഗംഗാധരൻ ഒറ്റപ്പാലം ബി.പി.സി വെങ്കിടേശ്വരൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |