കുറ്റ്യാടി : കെ.പി.എസ്.ടി.എ സ്ഥാപക ദിനം അവിസ്മരണീയമാക്കി അദ്ധ്യാപകർ. കുറ്റ്യാടി പഞ്ചായത്തിലെ നടുപ്പൊയിൽ സ്നേഹ ബഡ്സ് സ്കൂളിൽ മധുരം വിതരണം ചെയ്തു. കെ.പി.എസ്.ടി.എ കുന്നുമ്മൽ ഉപജില്ല കമ്മിറ്റി സംഘടിപ്പിച്ച ആഘോഷ പരിപാടികൾ സംസ്ഥാന നിർവാഹക സമിതി അംഗം പി. രഞ്ജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. വി. കെ. അശ്വിൻ അദ്ധ്യക്ഷത വഹിച്ചു. വി.വിജേഷ്, പി.പി.ദിനേശൻ, മനോജ് കൈവേലി, ടി.വി. രാഹുൽ, ഹാരിസ് വടക്കയിൽ, സുധി അരൂർ, ജി.എൽ.ലഗേഷ്, പി.കെ. സ്വാതി, മോളി, ബിനി, അൽഫ, ബിജിന, ലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |