SignIn
Kerala Kaumudi Online
Friday, 06 March 2026 8.19 AM IST

കുറ്റിക്കോലിൽ ഹരിതോദ്യാനം

Increase Font Size Decrease Font Size Print Page
haritha
ഹരിതോദ്യാനം ചെയർപേഴ്സൺ പി.കെ. സുബൈർ ഉദ്ഘാടനം ചെയ്യുന്നു

തളിപ്പറമ്പ്: സർ സയ്യിദ് കോളേജ് എൻ.എസ്.എസ് യൂണിറ്റ് നാഷണൽ ഹൈവേ കുറ്റിക്കോലിൽ ഹരിതോദ്യാനത്തിന്
തുടക്കം കുറിച്ചു. നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പുല്ലായിക്കൊടി ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചെയർപേഴ്സൺ പി.കെ. സുബൈർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ദീപാ രഞ്ജിത്ത്, സെക്രട്ടറി കെ.പി. സുബൈർ, വിജിലൻസ് ഓഫീസർ സതീശൻ, വാർഡ് കൗൺസിലർ സജീറ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പ്രൊഫസർ ബുഷ്റ, ആരോഗ്യ വിഭാഗം ഓഫീസർ രഞ്ജിത്ത്, അഖില, അപർണ്ണ എന്നിവർ സംസാരിച്ചു.വിവിധ വാർഡ് കൗൺസിലർമാരായിരുന്ന രാഘവൻ, ചന്ദ്രബാബു, പ്രീത എന്നിവർ സംബന്ധിച്ചു. പ്രദേശത്ത് നേരത്തെ വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ച, അപകടത്തിൽ മരണപ്പെട്ട സമീപ വാസിയായ അഡ്വ. ജോസ് എന്നയാളുടെ ഓർമ്മ നിലനിർത്തിക്കൊണ്ട് അവിടെ ജനകീയ പങ്കാളിത്തത്തോടെ വിശ്രമകേന്ദ്രവും പൂന്തോട്ടവും നിർമ്മിക്കുമെന്ന് നഗരസംഭ ചെയർപേഴ്സൺ പി.കെ സുബൈർ പറഞ്ഞു.

TAGS: LOCAL NEWS, KANNUR, HARITHAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.