കണിച്ചാർ: കാപ്പാട് സാംസ്കാരിക വേദിയുടെയും ഗ്രാമീണ വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ അനുമോദന സദസ്സും കവിയരങ്ങും സംഘടിപ്പിച്ചു. കണിച്ചാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചാക്കോ തൈക്കുന്നേൽ ഉദ്ഘാടനം ചെയ്തു. ടോം അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ ജിബിൻ ജയ്സൺ, സോജൻ, പി.കെ മണി, ഗ്രന്ഥാലയം സെക്രട്ടറി എം.വി മുരളീധരൻ, കെ.ആർ വിനോദിനി, പി.എൻ രതീഷ് എന്നിവർ പ്രസംഗിച്ചു. ലൈബ്രറി കൗൺസിൽ റിപ്പബ്ലിക് സദസ്സിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന കവിയരങ്ങിൽ സോജൻ കേളകം, എം.പി പങ്കജാക്ഷി, എം.വി മുരളീധരൻ എന്നിവർ സ്വന്തം കവിതകൾ അവതരിപ്പിച്ചു. വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. സംസ്ഥാന റവന്യൂ അവാർഡ് നേടിയ എൻ. ജിൽസിനെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചാക്കോ തൈക്കുന്നേൽ ഉപഹാരം നൽകി ചടങ്ങിൽ ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |