SignIn
Kerala Kaumudi Online
Friday, 06 March 2026 8.18 AM IST

എസ്.ഐ.ആർ: 29, 457 പേർ ഔട്ട് !

Increase Font Size Decrease Font Size Print Page
ele
എസ്.ഐ.ആർ

  • തള്ളിയതിന് പിന്നിൽ ഗൂഢാലോചനയെന്ന്

കോഴിക്കോട്: എസ്.ഐ.ആറിന്റെ ഭാഗമായി വോട്ടർപട്ടികയിൽ പേര് ചേർക്കാനുള്ള പതിനായിരക്കണക്കിന് അപേക്ഷകൾ തള്ളിയെന്ന് ആക്ഷേപം. ഇതിൽ സ്ഥിരതാമസക്കാരും പ്രവാസികളുമുണ്ട്. ഇരുവിഭാഗങ്ങളുടേതുമടക്കം 29,457 അപേക്ഷകൾ തള്ളി. തള്ളിയവരുടെ വിശദ വിവരങ്ങൾ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരിൽ നിന്ന് ലഭിക്കുന്നില്ലെന്നും ആക്ഷേപമുയർന്നു.

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയുടെ ഭാഗമായാണ് അപേക്ഷകൾ തള്ളിയതെന്ന് ഡി.സി.സി പ്രസിഡന്റ് കെ.പ്രവീൺകുമാർ പറഞ്ഞു. തള്ളിയവയിൽ നല്ലൊരു വിഭാഗം യു.ഡി.എഫ് വോട്ടർമാരാണ്.

സി.പി.എം അനുകൂലികളായ ബി.എൽ.ഒമാരാണ് ഇതിന് പിന്നിലെന്നും ആരോപിച്ചു. വോട്ടർപട്ടികയിൽ നിന്ന് തള്ളിയവരുടെ വിവരങ്ങൾ രാഷ്ട്രീയ പാർട്ടികൾക്ക് നൽകണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോട് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് ആവശ്യപ്പെട്ടിരുന്നു. നൽകാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചെങ്കിലും നൽകിയില്ല. തള്ളിയവരുടെ വിവരങ്ങൾ ആവശ്യപ്പെട്ട് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകും. അപേക്ഷിച്ച പ്രവാസി വോട്ടർമാരുടെ ഏകദേശം 50 ശതമാനം അപേക്ഷകളും തള്ളി. ഇതിൽ 80 ശതമാനവും യു.ഡി.എഫ് വോട്ടുകളാണ്. ബൂത്ത് തലത്തിൽ നടത്തിയ പരിശോധനയിൽ ഇക്കാര്യം ബോദ്ധ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിൽ കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ.കെ. ജയന്ത്, വിദ്യാബാലകൃഷ്ണൻ, കെ.പി.സി.സി അംഗം കെ. ബാബു, പി.എം അബ്ദുറഹ്മാൻ എന്നിവരും പങ്കെടുത്തു.

മണ്ഡലം, സ്ഥിരതാമസക്കാരായ അപേക്ഷകർ, തള്ളിയത്, പ്രവാസി അപേക്ഷകർ, തള്ളിയത്

വടകര.... 9169.... 1174....5392....1861

കുറ്റ്യാടി.... 10678....1026....6617....2468

നാദാപുരം.... 12957...1193...6302...1454

കാെയിലാണ്ടി....12502....1701....5428....1570

പേരാമ്പ്ര....10665....1167....3343....906

ബാലുശ്ശേരി.... 16646....1348....2996....992

എലത്തൂർ....13132....1113...2280....600

കോഴിക്കോട് നോർത്ത്....12147....1100....2043....782

കോഴിക്കോട് സൗത്ത്....13329....964....2857....819

ബേപ്പൂർ....21292....2013....1978....610

കുന്ദമംഗലം....16727....1207....1210....332

കൊടുവള്ളി....19185....1137....2230....595

തിരുവമ്പാടി....16261....854....1428....471

സ്ഥിരതാമസക്കാരായ അപേക്ഷകർ ആകെ....1,82691.... തള്ളിയത്....15997

പ്രവാസി അപേക്ഷർ ആകെ....44104.... തള്ളിയത്.... 13460

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.