
ചെന്നൈ: വിരുദുനഗർ പടക്ക നിർമ്മാണ ശാലയിലെ അപകടത്തിൽ ഫാക്ടറി ഉടമകളായ ഈശ്വരി, ഭർത്താവ് മുത്തുമാണിക്യം എന്നിവർ കീഴടങ്ങി. വിരുദുനഗർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇവർ കീഴടങ്ങിയത്. നാല് പ്രത്യേക അന്വേഷണ സംഘങ്ങൾ ഇവർക്കായി തെരച്ചിൽ നടത്തിവരികയായിരുന്നു. ഇവരുടെ നാല് ബന്ധുക്കളെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഫാക്ടറിയുടെ ലൈസൻസും റദ്ദാക്കി. 25 പേരാണ് ദുരന്തത്തിൽ മരിച്ചത്. 20ലേറെ പേർ ചികിത്സയിലാണ്.
നഷ്ടപരിഹാരം: നിർദ്ദേശം
തേടണമെന്ന് ഹൈക്കോടതി
ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നൽകാൻ ഉദ്ദേശിക്കുന്ന നഷ്ടപരിഹാരം സംബന്ധിച്ച് സംസ്ഥാന സർക്കാരിൽ നിന്ന് നിർദ്ദേശം നേടണമെന്ന് മദ്രാസ് ഹൈക്കോടതി നിർദ്ദേശം. സഹായധനത്തിന്റെ കാര്യത്തിൽ സ്വമേധയാ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ ആർ. കരുണാനിധി നൽകിയ അപേക്ഷയിലാണ് ജസ്റ്റിസുമാരായ എൻ. സതീഷ് കുമാറും എം. ജോതിരാമനും അടങ്ങുന്ന ബെഞ്ച് വാക്കാൽ നിർദ്ദേശിച്ചത്. നഷ്ടപരിഹാരവുമായി സംബന്ധിച്ച വിഷയത്തിൽ കഴിഞ്ഞ ദിവസം മരിച്ചവരുടെ ബന്ധുക്കൾ പ്രതിഷേധം നടത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |