SignIn
Kerala Kaumudi Online
Saturday, 07 March 2026 5.13 PM IST

ഇറാൻ ഉടൻ കീഴടങ്ങണമെന്ന് ട്രംപ്,​ ആക്രമണം അതിശക്തമാക്കി യുഎസ്

Increase Font Size Decrease Font Size Print Page
iran

ടെഹ്റാൻ: നിരുപാധികമായ കീഴടങ്ങലല്ലാതെ ഇറാനുമായി മറ്റൊരു കരാറിനുമില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പിന്നാലെ ഇറാനിൽ ആക്രമണം അതിശക്തമാക്കി. ടെഹ്റാനിലും ലെബനനിലെ ബെയ്റൂട്ടിലും വ്യാപക ആക്രമണം നടന്നു.

ഇറാൻ പരമോന്നത നേതാവ് ഖമനേയിയുടെ ഭൂഗർഭ ബങ്കറുകൾ 50 ജെറ്റ് വിമാനങ്ങൾ ഉപയോഗിച്ച് ഇസ്രയേൽ തകർത്തു. ഇറാന്റെ ഡ്രോണുകൾ സൂക്ഷിക്കുന്ന ഇടം, ഭൂഗർഭ ബാലിസ്റ്റിക് മിസൈൽ ലോഞ്ചറുകൾ സ്ഥിതി ചെയ്യുന്ന ഇടം, റവല്യൂഷണറി ഗാർഡിന്റെ ആയുധപ്പുരകൾ എന്നിവയും തകർത്തെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിലും ആക്രമണമുണ്ടായി. ഖോം നഗരം ആക്രമിക്കുമെന്നും ജനം ഒഴിഞ്ഞുപോകണമെന്നും മുന്നറിയിപ്പ് നൽകി. യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് വരും ദിവസങ്ങളിൽ ആക്രമണം കടുപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകി.

ടെൽ അവീവിൽ ഇറാനും ആക്രമണം ശക്തമാക്കി. സൗദി അറേബ്യ, ഖത്തർ, ബഹ്‌റൈൻ, ദുബായ് തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലെ യു.എസിന്റെ എയർ ബേസ് എന്നിവിടങ്ങളിലും ആക്രമണം നടത്തി.

ഡ്രോൺ കാരിയർ

തകർത്തു

ഇറാന്റെ ഡ്രോൺ കാരിയർ കപ്പൽ തകർത്ത് യു.എസ് സൈന്യം. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടു. 'എപ്പിക് ഫ്യൂറി' എന്ന കപ്പൽ വ്യാഴാഴ്ചയാണ് ആക്രമിച്ച് തീയിട്ടത്.

ഖമനേയിയുടെ പിൻഗാമിയെ തിരഞ്ഞെടുക്കുന്നതിൽ ഇടപെടും. ഖമനേയിയുടെ മകനെ ഭരണാധികാരിയാക്കുന്നതിനോട് യോജിക്കില്ല

- യു.എസ് പ്രസിഡന്റ്

ഡൊണാൾഡ് ട്രംപ്

TAGS: NEWS 360, WORLD, WORLD NEWS, IRAN WAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.