SignIn
Kerala Kaumudi Online
Saturday, 07 March 2026 11.49 PM IST

മാസം രണ്ട് ലക്ഷം രൂപ ശമ്പളം; ആദ്യ ദിവസം തന്നെ ജോലി വേണ്ടെന്നുവച്ചു, കാരണം പറഞ്ഞ് യുവാവ്

Increase Font Size Decrease Font Size Print Page
job

സാമാന്യം ഭേദപ്പെട്ട ശമ്പളമുള്ള ഒരു ജോലി ലഭിക്കുകയെന്നതാണ് യുവാക്കളുടെ സ്വപ്‌നം. ആഗ്രഹിച്ച ജോലി ലഭിച്ചാല്‍ തൊഴില്‍ മേഖലയില്‍ പ്രമോഷന്‍ ഉള്‍പ്പെടെയുള്ള മെച്ചപ്പെട്ട മുന്നോട്ട് പോകല്‍ ആയിരിക്കും ഏവരുടേയും ചിന്ത. എന്നാല്‍ ലക്ഷങ്ങള്‍ ശമ്പളമുള്ള ജോലി ലഭിച്ചിട്ടും ജോയിന്‍ ചെയ്ത ദിവസം തന്നെ ആ ജോലി വേണ്ടെന്ന് വച്ചിരിക്കുകയാണ് ഒരു യുവാവ്. അതിനുള്ള കാരണവും എക്‌സ് പോസ്റ്റില്‍ കുറിച്ചിരിക്കുകയാണ് മദ്ധ്യപ്രദേശ് സ്വദേശിയായ പുഷ്‌കര്‍ തിവാരി.

പ്രതിമാസം രണ്ട് ലക്ഷത്തിലധികവും ഒരു വര്‍ഷം 26 ലക്ഷം രൂപയ്ക്ക് അടുത്തുമായിരുന്നു വെബ്‌സൈറ്റ് ഡിസൈനറായ പുഷ്‌കറിന് ലഭിച്ച ജോലിയില്‍ വാഗ്ദാനം ചെയ്യപ്പെട്ട ശമ്പളം. എന്നാല്‍ വളരെ ആലോചിച്ച ശേഷമാണ് താന്‍ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയതെന്നും ഒരു തീരുമാനമെടുക്കാന്‍ താന്‍ വളരെ ബുദ്ധിമുട്ടിയെന്നും കുറിപ്പില്‍ പുഷ്‌കര്‍ പറയുന്നുണ്ട്.


'26 ലക്ഷം രൂപ എല്‍പിഎ (വാര്‍ഷികശമ്പളം) ലഭിക്കുന്ന ജോലി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഞാന്‍ ഉപേക്ഷിച്ചു. ജോലിയില്‍ പ്രവേശിക്കേണ്ട ദിവസം തന്നെയാണ് അത് ഉപേക്ഷിച്ചത്. അന്ന് മുതല്‍ സമ്മിശ്രവികാരങ്ങളാണ് എന്റെയുള്ളില്‍. ശരിയായ തീരുമാനമാണ് ഞാനെടുത്തത് എന്ന് എന്റെ മനസിന്റെ ഒരുഭാഗം പറയുന്നു. ഒരു ജോലിയില്‍ തന്നെ കുരുങ്ങിക്കിടക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതേസമയം ഞാന്‍ ചെയ്തത് വലിയൊരു അബദ്ധമാണെങ്കിലോ എന്ന് എന്റെ മനസിന്റെ മറുഭാഗം എന്നോട് ചോദിക്കുന്നു.' -പുഷ്‌കര്‍ എക്‌സില്‍ കുറിച്ചു.


മദ്ധ്യപ്രദേശിലെ ഒരു ഗ്രാമത്തില്‍ നിന്നാണ് താന്‍ വരുന്നതെന്നും അവിടെ 30,000 രൂപ പോലും വലിയ ശമ്പളമാണെന്നും പുഷ്‌കര്‍ പറയുന്നു. എന്നാല്‍ തനിക്ക് ജോലി ലഭിച്ച വലിയ നഗരത്തെ സംബന്ധിച്ച് ലക്ഷങ്ങള്‍ ഒരു വലിയ തുകയോ ജീവിതം മാറ്റിമറിക്കുന്നതോ അല്ലെന്നും താന്‍ എടുത്ത തീരുമാനം ശരിയായ ഒന്നായി മാറുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും യുവാവ് പറയുന്നു.

TAGS: JOB, QUITS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.