
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷത്തിൽ ആശങ്ക പ്രകടിപ്പിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. നിലവിലെ സാഹചര്യം വളരെ സങ്കീർണമാണ്. അസ്വാഭാവികത പുതിയ കാലത്ത് സ്വാഭാവികതയാകുന്നുവെന്നും പറഞ്ഞു. കൊൽക്കത്തയിൽ സാഗർ സങ്കൽപ് എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'നിലവിലെ സാഹചര്യം വളരെ സങ്കീർണമാണ്. ഭാവിയിൽ കൂടുതൽ സങ്കീർണമായേക്കും. കരയിലും കടലിലും ഇപ്പോൾ ബഹിരാകാശത്തുമുള്ള പരസ്പര മത്സരം നമ്മെ ആശങ്കപ്പെടുത്തുന്നു. എന്നെ കൂടുതൽ വിഷമിപ്പിക്കുന്നത്, ഈ അസ്വാഭാവികത
പുതിയകാലത്തെ സ്വാഭാവികതയായി മാറുന്നു എന്നതാണ്.ലോകത്തെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ആഗോള ഊർജ്ജ സുരക്ഷയ്ക്ക് നിർണായകമാണ്. ഇവിടെ തടസങ്ങളുണ്ടാകുമ്പോൾ എണ്ണയുടെയും വാതകത്തിന്റെയും വിതരണത്തെ ബാധിക്കുന്നു. സമ്പദ്‌വ്യവസ്ഥയെയും ആഗോള വ്യാപാരത്തെയും ഇത് തകിടം മറിക്കും. മാറിവരുന്ന ഭൂമിശാസ്ത്രപരമായ സമവാക്യങ്ങൾക്കിടയിലും അനിശ്ചിതത്വങ്ങൾക്കിടയിലും സമുദ്രമേഖലയിൽ ഇന്ത്യ നേതൃത്വം നൽകണമെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |