പത്തനംതിട്ട: കോന്നിയിൽ എൻ.ഡി.എ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ജില്ലാ കളക്ടറുടെ പ്രാഥമിക കണ്ടെത്തൽ. മത ചിഹ്നം ദുരുപയോഗപ്പെടുത്തി വോട്ടഭ്യർത്ഥിച്ചു എന്ന പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് അന്വേഷണത്തിലാണ് കണ്ടെത്തൽ. വിഷയത്തിൽ അടിയന്തര നടപടിയെടുക്കാൻ വരാണാധികാരിയായ ജില്ലാ കളക്ടർ ജില്ലാ പൊലീസ് മേധാവിക്ക് നിർദേേസം നൽകി.
വോട്ടഭ്യർത്ഥിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കാനാണ് നിർദ്ദേശം. വീഡിയോ നിർമ്മിച്ചവരെയും പ്രചരിപ്പിച്ചവരെയും കണ്ടെത്താനും നിർദ്ദേശമുണ്ട്.
എൻ.ഡി.എ പ്രചാരണത്തിന് തയ്യാറാക്കിയ ഗാനത്തിൽ ഓര്‍ത്തഡോക്‌സ് സഭാ അദ്ധ്യക്ഷന്റെ ചിത്രവും കെ.സുരേന്ദ്രന്റെ ചിത്രവും ചേർത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു എന്ന് ഇടത് വലത് മുന്നണികൾ പരാതികൾ നൽകിയിരുന്നു. മത ചിഹ്നങ്ങൾ ഉപയോഗിച്ച് പ്രചാരണം നടത്തി പെരുമാറ്റച്ചട്ടം ലംഘിച്ച കെ.സുരേന്ദ്രന് എതിരെ നടപടി വേണമെന്നും മുന്നണികൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മോർഫ് ചെയ്ത വീഡിയോയാണ് പ്രരിക്കുന്നത് എന്ന് കാണിച്ച് കെ.സുരേന്ദ്രനും പരാതി നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |