SignIn
Kerala Kaumudi Online
Sunday, 08 March 2026 5.17 AM IST

ചെങ്ങന്നൂരിന് ഇനി സ്വന്തം ആയുർവേദ ആശുപത്രി കെട്ടിടം

Increase Font Size Decrease Font Size Print Page
21

ചെങ്ങന്നൂർ: 1953- ൽ വാടക കെട്ടിടത്തിൽ ആരംഭിച്ച ചെങ്ങന്നൂർ ഗവ.ആയുർവേദ ആശുപത്രിക്ക് സ്വന്തമായി ഒരു കെട്ടിടം ലഭിക്കുന്നത് ഇപ്പോഴാണെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. നിരവധി സാങ്കേതിക തടസങ്ങൾക്ക് ശേഷമാണ് ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂർ ഗവ.ആയുർവേദ ആശുപത്രിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകായിരുന്നു മന്ത്രി.ഇതിനോടൊപ്പം ചെങ്ങന്നൂർ ഗവ.ഐടിഐയ്ക്ക് സമീപം നിർമ്മിക്കുന്ന കെ.എസ്എഫ്ഡിസിയുടെ മൾട്ടിപ്ലക്സ് തിയേറ്റർ സമുച്ചയത്തിന്റെ നിർമ്മാണവും മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. 48.5കോടി രൂപ ചെലവിൽ അഞ്ചുനിലകളോടുകൂടിയ തിയേറ്റർ സമുച്ചയമാണ് ചെങ്ങന്നൂരിൽ നിർമ്മിക്കുന്നത് കെ.എസ്എഫ്ഡിസി ചെയർമാൻ കെ.മധു അദ്ധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം അസിസ്റ്റന്റ് എൻജിനീയർ ശരത്കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. കെഎസ്എഫ്ഡിസി എംഡി പ്രിയദർശൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.പി. ജിജി ജോൺ, പി.കെ.അനിൽകുമാർ, ഷാജി ജോൺ പട്ടന്താനം, ടി.സി.ഉണ്ണികൃഷ്ണൻ, വി.ജി.അജീഷ് എന്നിവർ സംസാരിച്ചു. ചീഫ് മെഡിക്കൽ ഓഫീസർ ഡോ.എസ്. ബിന്ദു സ്വാഗതവും ഡോ. ജയമോഹൻ നന്ദിയും പറഞ്ഞു.

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.