
പാലിന് വിലയില്ല, കാലിത്തീറ്റ വിലയും ഉയർന്നു
തൊടുപുഴ: കാലി വളർത്തൽ ചെലവേറിയതിനൊപ്പം ഇന്നലെ മുതൽ കാലിത്തീറ്റ വിലയും ഉയർന്നതോടെ ക്ഷീര കർഷകർ പ്രതിസന്ധിയിലായി. നിലവിൽ 1480 രൂപ വിലയു ള്ള കേരളാ ഫീഡ് കാലി തീറ്റയുടെ വില 30 രൂപ വ ർദ്ധിപ്പിച്ചതോടെ 1510 രൂപയായി. മറ്റ് കാലിത്തീറ്രകൾക്കും വില വർധിച്ചാൽ സ്ഥിതി രൂക്ഷമാകും. ഉത്പാദന ചെലവിനനുസരിച്ച് കാലിതീറ്റ ഉൾപ്പെടെയുള്ളവയുടെ വില കുത്തനെ ഉയരുന്നത് വൻ നഷ്ടമുണ്ടാക്കും. ഇതിനോടകം ചെറുകിട ക്ഷീരകർഷകരിൽ പലരും പശുവളർത്തൽ നിർത്തിക്കഴിഞ്ഞു. കാലി തീറ്റയ്ക്ക് നേരത്തേ 110 രൂപ വരെവർദ്ധിപ്പി ച്ചതിന് പുറമേയാണ് ഉത്പാദന ചെലവ് കൂടിയെന്ന കാരണത്താൽ വീണ്ടുംവർദ്ധിപ്പിക്കുന്നത്.ഒരു ലിറ്റർ പാൽ ഉത്പാദിപ്പിക്കുന്നതിന് 50 രൂപ ചെലവുണ്ട്. പാൽ വില കുറഞ്ഞത് 60 രൂപയെങ്കിലും ആക്കണമെന്നാണ് സംഘടനകളുടെ ആവശ്യം. നിലവിൽ 43 രൂപയാണ് ക്ഷീരസംഘങ്ങൾ വഴി പാൽ അളക്കുന്ന കർഷകർക്ക് ലഭിക്കുന്നത്. വില 60 രൂപയ്‌ക്കു മുകളിൽ ഉയർത്താൻ മിൽമയോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും തീരുമാനം വൈകിപ്പിക്കുകയാണ്.
വൈക്കോൽ, പിണ്ണാക്ക്, തവിട്, ഗോതമ്പ് പൊടി എന്നിവയുടെ വിലയും ഉയർന്നിട്ടുണ്ട്.
വേനൽ ശക്തമായതോടെ പച്ചപ്പുല്ല് കിട്ടാനില്ലാത്തതും ദുരിതമാണ്.
ജില്ലയിലെ ക്ഷീരസംഘങ്ങൾ- 168
സമരവുമായി
ക്ഷീരകർഷകർ
ക്ഷീരമേഖലയിലെ പ്രതിസന്ധിപരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്രേറ്റ് മിൽക്ക് സൊസൈറ്റീസ് അസോസിയേഷൻ നേതൃത്വത്തിൽ ഇന്നലെ രാവിലെ ജില്ലയിലെ മുഴുവൻ ക്ഷീരോദ്പ്പാദന സംഘങ്ങൾക്ക് മുമ്പിലും കരിദിനം ആചരിച്ചു.
12ന് സെക്രട്ടറിയേറ്റിന് മുന്നിൽ മാർച്ചും ധർണയും നടത്തുവാനാണ് സംഘടന സംസ്ഥാനകമ്മിറ്റി തീരുമാനം. പാൽ വില വർധിപ്പിക്കുക, ക്ഷീരവികസന യൂണിറ്റിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുക,ക്ഷീര കർഷകർക്ക് കേരള ബാങ്കിൽ ഉണ്ടായിരുന്ന അഫിലിയേഷൻ പുന:സ്ഥാപിക്കുക,കാലിത്തീറ്റ വിള വർദ്ധനവ് തടയുക, ത്രിതല പഞ്ചായത്ത് പാൽഇൻസെന്റീവ് ലഭിക്കുന്നതിനുള്ള വരുമാന പരിധി നാൽപ്പതിനായിരമാക്കിയതും മിൽമ ഇൻസെന്റീവ് വരുമാന പരിധി 5 ലക്ഷമാക്കിയതും എടുത്തുകളയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരമെന്ന് കെ.എസ്.എം.എ സംസ്ഥാന പ്രസിഡന്റ് പി.ആർ സലികുമാർ, ജില്ലാപ്രസിഡന്റ് ജോണിചൊള്ളാമഠം, ജനറൽ സെക്രട്ടറി എം.ആർ അനിൽകുമാർ, എം.ടി ജോണി,കെ.പി ബേബി, അജേഷ് മോഹൻ എന്നിവർ തൊടുപുഴയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |