
കൊടകര : വല്ലപ്പാടി പൂതിക്കൂളങ്ങര ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ നിരവധി ഭണ്ഡാര മോഷണക്കേസുകളിലെ പ്രതി ചാലക്കുടി ഉറുമ്പൻകുന്ന് സ്വദേശി വെള്ളച്ചാൽ വീട്ടിൽ ബിബിൻ (30) നെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ ഒന്നിന് വെളുപ്പിന് 5.30 ഓടെ കൊടകര വല്ലപ്പാടി പൂതിക്കൂളങ്ങര ക്ഷേത്രത്തിന്റെ കോമ്പൗണ്ടിനുള്ളിലെ മൂന്ന് ഭണ്ഡാരങ്ങളുടെ പൂട്ട് തകർത്ത് 6000 രൂപയോളമാണ് മോഷ്ടിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ബിബിൻ കൊടകര, ആളൂർ, ചാലക്കുടി പൊലീസ് സ്‌റ്റേഷൻ പരിധികളിലായി എട്ട് ഭണ്ഡാര മോഷണക്കേസുകളിലെ പ്രതിയാണ്. കൊടകര പൊലീസ് എസ്.എച്ച്.ഒ: ജെർലിൻ വി.സ്‌കറിയ, എസ്.ഐമാരായ കൃഷ്ണ പ്രസാദ്, ബിനോയ് മാത്യു, ഗ്രേഡ് എ.എസ്.ഐമാരായ ആഷ്‌ലിൻ ജോൺ, എം.കെ.ഷിജു, ഗ്രേഡ് എസ്.സി.പി.ഒമാരായ സജീഷ് കുമാർ, എം.എം.മഹേഷ്, സി.പി.ഒ: ടി.കെ.സിജു എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |