SignIn
Kerala Kaumudi Online
Tuesday, 10 March 2026 2.23 AM IST

സാമൂഹിക മാദ്ധ്യമങ്ങളിൽ കുട്ടികൾക്ക് നിയന്ത്രണം, ഉപഭോഗം നിശ്ചിത സമയം മാത്രം

Increase Font Size Decrease Font Size Print Page

phh

ന്യൂഡൽഹി: കുട്ടികൾ സാമൂഹിക മാദ്ധ്യമങ്ങൾ ഉപയോഗക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങി. ജീവിതത്തെ ദോഷമായി ബാധിക്കുന്നതരത്തിൽ കുട്ടികൾ സാമൂഹിക മാദ്ധ്യമങ്ങളുടെ സ്വാധീനവലയത്തിൽപ്പെടുന്ന പശ്ചാത്തലത്തിലാണിത്.

ദിവസവും നിശ്ചിത സമയം അനുവദിക്കുന്നത് പരിഗണനയിൽ

വൈകുന്നരങ്ങളിലും രാത്രിയും ലോഗിൻ അനുവദിക്കരുതെന്ന് പൊതുഅഭിപ്രായം. കുട്ടികളെ പ്രായത്തിന്റെ അടിസ്ഥാനത്തിൽ മൂന്നു സ്ലാബുകളായി തിരിച്ച് സമയക്രമം നിശ്ചയിക്കുമെന്നാണ് സൂചന. പ്രത്യേക ബിൽ പാർലമെന്റിൽ കൊണ്ടുവരാനാണ് ആലോചന. വർഷകാല സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും. അതിനു മുൻപ് പൊതുജനങ്ങളുടെ ഉൾപ്പെടെ അഭിപ്രായം തേടും. സമ്പൂർണ നിരോധനമല്ല, നിയന്ത്രണമാണ് അഭികാമ്യമെന്ന വിലയിരുത്തലിലാണിത്.

പരിഗണിക്കുന്ന

പ്രായപരിധി

8-12

12-16

16-18

മറ്റു രാജ്യങ്ങളിൽ

 ചൈനയിൽ കുട്ടികൾക്ക് ഓൺലൈൻ ഗെയിം ഒരുമണിക്കൂർ മാത്രം.

 ഓസ്‌ട്രേലിയയിൽ 16 വയസിനു താഴെയുള്ളവർക്ക് വിലക്ക്

 ഇന്തോനേഷ്യയിൽ 16 വരെയുള്ള കുട്ടികൾക്ക് ഇൻസ്റ്റാഗ്രാം, ടിക്ടോക് നിരോധിച്ചു. മാർച്ച് 28 മുതൽ പ്രാബല്യത്തിൽ .

'13 വയസിനു താഴെയുള്ള കുട്ടികളുടെ സാമൂഹിക മാദ്ധ്യമ ഉപയോഗം നിരോധിക്കണം".

-ആന്ധ്രാപ്രദേശ് സർക്കാർ

'16 വയസ് വരെയുള്ള കുട്ടികളെ വിലക്കണം".

- കർണാടക സർക്കാർ

TAGS: NEWS 360, NATIONAL, NATIONAL NEWS, ONLINE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.