
രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജും മഞ്ജുവാര്യരും പ്രധാന വേഷത്തിൽ എത്തുന്നു. പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ജനപ്രിയ ചിത്രം ഭ്രമയുഗത്തിനും ഹിറ്റു ചിത്രമായ ഡീയസ് ഈറെയ്ക്കു ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രവും മിസ്റ്ററി ഹൊറർ ത്രില്ലർ ഗണത്തിൽപ്പെടുന്നതായിരിക്കും എന്നാണ് സൂചന.ഒൗദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകും എന്നാണ് വിവരം.
റെഡ് റെയ്ൻ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച രാഹുൽ സദാശിവൻ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായ ഭൂതകാലത്തിൽ രേവതിയും ഷെയ്ൻ നിഗമുമാണ് പ്രധാന വേഷത്തിൽ എത്തിയത്. ഇതാദ്യമായാണ് മഞ്ജുവാര്യരും പ്വഥ്വിരാജും രാഹുൽ സദാശിവൻ ചിത്രത്തിന്റെ ഭാഗമാകുന്നത്. വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫ, എസ്.എസ് രാജമൗലിയുടെ വാരാണസി എന്നീ ചിത്രങ്ങൾ പൃഥ്വിരാജിന് പൂർത്തിയാക്കാനുണ്ട്. തരുൺമൂർത്തിയുടെ ചിത്രവും പൃഥ്വിരാജ് കമ്മിറ്റ് ചെയ്തിട്ടുണ്ട്.
തരുൺ മൂർത്തി ചിത്രം അടുത്തവർഷമേ ഉണ്ടാകൂ. നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഐ നോബഡി, വിപിൻദാസ് സംവിധാനം ചെയ്യുന്ന സന്തോഷ് ട്രോഫി എന്നീ ചിത്രങ്ങൾ പൃഥ്വിരാജ് പൂർത്തിയാക്കിട്ടുണ്ട്. ഐ നോബഡിയിൽ പാർവതി തിരുവോത്ത് ആണ് നായിക.അറുപതിലധികം പുതുമുഖങ്ങൾ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് സന്തോഷ് ട്രോഫി.
ബ്ളോക് ബസ്റ്റായ ഗുരുവായൂരമ്പലനടയ്ക്കുശേഷം പൃഥ്വിരാജും വിപിൻ ദാസും വീണ്ടും ഒരുമിക്കുന്നു എന്ന പ്രത്യേകതയുണ്ട്.അതേസമയം കുഞ്ചാക്കോ ബോബനൊപ്പം അഭിനയിക്കാൻ ഒരുങ്ങുന്ന നേരേ ചൊവ്വ ആണ് മഞ്ജു വാര്യരുടെ അടുത്ത ചിത്രം.ഇതിനുശേഷമായിരിക്കും
രാഹുൽ സദാശിവൻ ചിത്രത്തിൽ അഭിനയിക്കുക . ആര്യയോടൊപ്പം വമ്പൻ ആക്ഷനുമായി മഞ്ജു വാര്യർ എത്തുന്ന മിസ്റ്റർ എക്സ് റിലീസിന് ഒരുങ്ങുന്നുണ്ട്. അസുരൻ, തുനിവ്, വേട്ടെയ്യൻഎന്നീ ചിത്രങ്ങൾക്കുശേഷം മഞ്ജു അഭിനയിക്കുന്ന നാലാമത്തെ തമിഴ് ചിത്രം ആണ് മിസ്റ്റർ എക്സ്. മനു ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഗൗതം കാർത്തിക്, ശരത് കുമാർ, അനഘ, അതുല്യരവി, റെയ്സ വിൽസൺ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. പ്രിൻസ് പിക്ചേഴ്സിന്റെ ബാനറിൽആണ് നിർമ്മാണം. വിഷ്ണു വിശാലിനെ നായകനാക്കി ഒരുക്കിയ എഫ്.ഐ ആറിനുശേഷം മനു ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |