
മലപ്പുറം: സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവും മലപ്പുറം മുൻ ജില്ല സെക്രട്ടറിയുമായ ഇ.എൻ.മോഹൻദാസ് (74) അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് മൂന്നാഴ്‌ച മുമ്പ് പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാവിലെ 8.30നായിരുന്നു അന്ത്യം.
ഇന്ത്യനൂർ എടയാട്ട് നെടുമ്പുറത്ത് പരേതരായ വേലുനായരുടെയും പാറുക്കുട്ടി അമ്മയുടെയും മകനായി 1951 സെപ്തംബർ 15ന് ജനനം. വിദ്യാർത്ഥി-യുവജന പ്രസ്ഥാനത്തിലൂടെ പൊതുരംഗത്ത് സജീവമായി. എസ്.എഫ്.ഐ ജില്ല ജോയിന്റ് സെക്രട്ടറിയും ഏറനാട് താലൂക്ക് സെക്രട്ടറിയുമായിരുന്നു. കെ.എസ്.വൈ.എഫ് ജില്ല പ്രസിഡന്റും ഡി.വൈ.എഫ്.ഐ പ്രഥമ ജില്ല പ്രസിഡന്റുമായിരുന്നു. 2018 മുതൽ 2024 വരെ സി.പി.എം മലപ്പുറം ജില്ല സെക്രട്ടറി. മണ്ണഴി എ.യു.പി സ്‌കൂളിൽ പ്രഥമ അദ്ധ്യാപകനായിരിക്കെ വിരമിച്ചു. ദീർഘകാലം കോഡൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായിരുന്നു. അന്ത്യാഭിലാഷപ്രകാരം മൃതദേഹം മഞ്ചേരി ഗവ.മെഡിക്കൽ കോളേജിന് കൈമാറി.
ഭാര്യ: കെ.ഗീത (റിട്ട. അദ്ധ്യാപിക). മക്കൾ: ഡോ.ദിവ്യ (കോട്ടക്കൽ ആര്യവൈദ്യശാല), ധ്യാൻമോഹൻ (ഐ.ടി എൻജിനിയർ). മരുമക്കൾ: ഡോ. പി.പി.ജയപ്രകാശൻ (അസി. പ്രൊഫ. ടി.എം.ജി ഗവ.കോളേജ്, തിരൂർ), ശ്രീജിഷ (ഐ.ടി എൻജിനിയർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |