നീലേശ്വരം: അന്താരാഷ്ട്ര പരിസ്ഥിതി സംഘടനയായ ഓയിസ്ക ഇന്റർനാഷണലിന്റെ നീലേശ്വരം ചാപ്റ്റർ ഉദ്ഘാടനം പടന്നക്കാട് കാർഷിക കോളേജിൽ കോളേജ് ഡീൻ ഡോ. ടി. സജിത റാണി നിർവഹിച്ചു. ചാപ്റ്റർ പ്രസിഡന്റ് ടി.വി വിജയൻ അദ്ധ്യക്ഷത വഹിച്ചു. മുഖ്യപ്രഭാഷകൻ തവനൂർ കേരള കാർഷിക കോളേജ് ശാസ്ത്രജ്ഞൻ ഡോ. പി.കെ അബ്ദുൾ ജബ്ബാർ 'കാർഷികമേഖലയിൽ ഉണ്ടായ മാറ്റങ്ങളും പുതിയ ശാസ്ത്രീയ കൃഷി സമ്പ്രദായങ്ങളും' എന്ന വിഷയത്തെ ആസ്പദമാക്കി വിദ്യാർത്ഥികൾക്ക് സെമിനാർ നടത്തി. ഓയിസ്ക നീലേശ്വരം ചാപ്റ്റർ രക്ഷാധികാരി പി. ശ്രീധരൻ, പടന്നകാട് കാർഷിക കോളേജ് പ്രൊഫസർ ഡോ. പി.കെ മിനി, ട്രഷറർ സി. സുകുമാരൻ, ജയരാജൻ നായർ, ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർ, സംഗീതാവിജയൻ, സെക്രട്ടറി പ്രദീപ് കുമാർ, പി.കെ ബാലൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |