SignIn
Kerala Kaumudi Online
Sunday, 22 March 2026 6.34 PM IST

@ നഴ്സുമാരുടെ സമരം തുടരുന്നു ആശുപത്രികളിൽ നിന്ന് രോഗികൾക്ക് നിർബന്ധിത ഡിസ്ചാർജ്ജ്

Increase Font Size Decrease Font Size Print Page
nurse
നഴ്സുമാരുടെ സമരം

കോഴിക്കോട്: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമരം മൂന്ന് ദിവസം പിന്നിട്ടതോടെ കോഴിക്കോട് , കണ്ണൂർ ജില്ലകളിലെ സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം നാമമാത്രമായി. വാർഡുകളിലെ രോഗികളിൽ പലരെയും ഡിസ്ചാർജ്ജ് ചെയ്യിച്ചുവെന്നാണ് വിവരം.

സമരത്തെ നേരിടാനാണ് മാനേജ്‌മെന്റ് നീക്കം. രോഗികൾക്ക് പ്രയാസമുണ്ടാകാത്ത സാഹചര്യമൊരുക്കണമെന്ന ഹൈക്കോടതി നിർദ്ദേശം പാലിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

പണിമുടക്കിയ നഴ്സുമാർ കളക്ടറേറ്റിന് മുന്നിൽ ധർണ നടത്തി. അടിസ്ഥാന ശമ്പളം 40,000 രൂപയായി നിശ്ചയിക്കണമെന്നാണ് നഴ്സുമാരുടെ ആവശ്യം. സമരം കാരണം ആശുപത്രികളുടെ പ്രവർത്തനം ഏറെക്കുറെ നിലച്ച മട്ടാണ്. കിടത്തി ചികിത്സയ്ക്ക് ആരെയും പ്രവേശിപ്പിക്കുന്നില്ല. അടിയന്തര ചികിത്സ വിഭാഗങ്ങളിലും ആവശ്യത്തിന് നഴ്സുമാരുടെ സേവനം കിട്ടുന്നില്ല. ചില ആശുപത്രികളിൽ ഒ.പി തടസ്സമില്ലാതെ പ്രവർത്തിച്ചെങ്കിലും രോഗികളെത്തുന്നത് കുറവാണ്. നഴ്സുമാരുടെ സേവനങ്ങൾ പോലും ഡോക്ടർമാർ നിർവഹിക്കേണ്ട സ്ഥിതിയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. മിക്ക ആശുപത്രികളിലും ശസ്ത്രക്രിയകൾ മാറ്റിവച്ചു. ചില ആശുപത്രികളിൽ ഐ.സി.യു സേവനങ്ങളെപ്പോലും സമരം ബാധിച്ചതായി പറയുന്നു.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.